Thursday, November 19, 2009

ഗോപികമാരുടെ കാര്‍വര്‍ണ്ണന്‍



ശ്രീകൃഷ്ണനെ ഏറ്റവുമധികം ആരാധിക്കുന്നത് സ്ത്രീകളാണെന്ന് പറയപ്പെടുന്നു. ഒരളവ് വരെ അത് ശരിയുമാണ്. കൃഷ്ണനില്‍ കാമുകനെയും സുഹൃത്തിനെയും രക്ഷകനേയും കാണുന്ന സ്ത്രീകളും ഉണ്ണിക്കണ്ണനില്‍ വാത്സല്യം മുഴുവനും കോരിനല്‍കുന്ന അമ്മമാരും ധാരാളം. കുളിച്ചുകൊണ്ടിരുന്ന  ഗോപികമാരുടെ ചേല കട്ടെടുത്ത് അവരുടെ നഗ്നത ആസ്വദിച്ച വിരുതനല്ലേ കൃഷ്ണന്‍.. എന്ന് അധിക്ഷേപിക്കുന്നവരോട് കൗരവ സഭയില്‍ ചേലയഴിക്കപ്പെടും എന്നായപ്പോള്‍ ദ്രൗപദിയുടെ രക്ഷയ്ക്കെത്തിയവനാണ് അച്യുതന്‍ എന്നത്രെ സ്ത്രീകളുടെ മറുപടി. അപ്പോള്‍ ദ്രൗപദിയുടെ കരുത്തന്മാരായ അഞ്ച് ഭര്‍ത്താക്കന്മാരും നോക്കിനില്‍ക്കുകയായിരുന്നു....!!!
  സ്ത്രീക്ക് തന്റെ പുരുഷന്‍ ഈശ്വരനാണ്,ഈശ്വര തുല്യനാണ്. അയാളിലുള്ള ശ്രീകൃഷ്ണനെയാണ് അവള്‍ സ്നേഹിക്കുന്നത്. രണ്ടാമതു വിഹാഹം ചെയ്താലും ആ ഭര്‍ത്താവില്‍ അന്തര്‍ലീനനായി വസിക്കുന്ന ഭഗവാനെ മാത്രമാണ് അവള്‍ സ്നേഹിക്കുന്നത്.....
ധനുമാസത്തിലെ തിരുവാതിര നാളില്‍ കൃഷ്ണനെ ഭര്‍ത്താവായി ലഭിക്കാന്‍ വൃന്ദാവനത്തില്‍ ഗോപികമാര്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്തുന്നതായി ഭാഗവതത്തില്‍ പറയുന്നു. തിരുവാതിരച്ചടങ്ങുകള്‍ കുറെയൊക്കെ അപ്രത്യക്ഷമായെങ്കിലും ചില ബ്രാഹ്മണ-നായര്‍ തറവാടുകളില്‍ ഇപ്പോഴും തിരുവാതിരകളി പോലുള്ള തിരുവാതിര ദിനത്തിലെ ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. സ്ത്രീയും പുരുഷനും തമ്മിലുള്ള അനശ്വരബന്ധത്തിന്റെ പ്രതീകാത്മ ആഘോഷം കൂടിയാണ് തിരുവാതിര. ഭര്‍ത്താവായ പരമശിവന്റെ ആയുരാരോഗ്യത്തിനായി പാര്‍വതി ഈ നാളില്‍ തപസനുഷ്ഠിച്ചതായി പുരാണത്തില്‍ പറയപ്പെടുന്നു.

No comments:

Post a Comment