"യദാ യദാ ഹി ധര്‍മസ്യ ഗ്ലാനിര്‍ ഭവതി ഭാരത
അഭ്യുത്ഥാനമാധര്‍മസ്യ തദാത്മാനം സൃജാമ്യഹം...എപ്പോള്‍ എവിടെ ധര്മാചരണത്തിന് ക്ഷയം നേരിടുന്നുവോ, എപ്പോള്‍ അധര്‍മം തഴച്ചു വളരുന്നുവോ, അപ്പോഴെല്ലാം ഞാന്‍ അവതരിക്കുന്നു. ഹേ ഭാരത...!
യഥാര്‍ത്ഥ ധര്‍മത്തിന് ഹാനി തട്ടുകയോ അധര്‍മ്മത്തിനു പ്രാബല്യം കൂടുകയോ ചെയ്യുന്ന സന്തര്‍ഭങ്ങളില്‍ എല്ലാം സ്വഭീഷ്ട പ്രകാരം ഭഗവാന്‍ പ്രത്യക്ഷപ്പെടുന്നു. ധാര്‍മീക പ്രമാണങ്ങള്‍ വേദസംഹിതകളാണ്. വേദോക്താചാരങ്ങള്‍ ശരിക്കനുഷ്ടിക്കാതെ വരുമ്പോള്‍ മനുഷ്യര്‍ അധര്‍മികളാകുന്നു. ധര്‍മത്തിന്റെ പ്രമാണങ്ങള്‍ ഉണ്ടാക്കാന്‍ ഭഗവാനെ കഴിയൂ. വേദങ്ങള്‍ തന്നെ ബ്രഹ്മാവിന് ഹൃദയത്തില്‍, ഭഗവാന്‍ ഉപദേശിച്ചവയാണ്. അതിനാല്‍ ധര്‍മ്മ പ്രമാണങ്ങള്‍ ഭഗവാന്റെ ആജ്ഞകളാണെന്നു പറയപ്പെടുന്നു.
ധര്‍മത്തിന്റെ അത്യുന്നത തത്വം എന്നത് ഭഗവാനു സ്വാത്മാര്‍പ്പണം ചെയ്യുക എന്നതാണ്. വൈദീക സിദ്ധാന്തങ്ങള്‍ ഒരാളെ കൊണ്ടെത്തിക്കുന്നത് സ്വയം ഭഗവാനു സമര്‍പ്പിക്കലാണ്. ആ പ്രമാണങ്ങള്‍ക്ക് അസുരന്മാര്‍ ഊനം തട്ടിക്കുമ്പോള്‍ ഭഗവാന്‍ അവതാരമെടുക്കുന്നു.
ഭഗവാന്റെ എതൊരവതാരത്തിനും ഓരോ പ്രത്യേക ലകഷ്യങ്ങള്‍ നിറവേറ്റാന്‍ ഉണ്ട്.
ഭാരതത്തിന്റെ മണ്ണില്‍ മാത്രമേ ഭഗവാന്‍ അവതരിക്കൂ എന്ന വിശ്വാസം ശരിയല്ല. അദ്ദേഹത്തിന് എവിടെയും എപ്പോള്‍ വേണമെങ്കിലും പ്രത്യക്ഷനകാം. അന്നന്നത്തെ പ്രത്യേക പരിതസ്ഥിതികളില്‍ അതാതു ജനസമൂഹത്തിന് മനസ്സിലാകത്തക്ക വിധത്തില്‍ ഓരോ അവതാര കാലത്തും ഭഗവാന്‍ ധര്‍മ്മോപദേശം കൊടുക്കുന്നു...
എവിടേയും ലകഷ്യം ഒന്നുമാത്രമാണ്, മാനവരാശിയെ ഈശ്വരാവബോധത്തിലെയ്ക്കും ധാര്‍മീക പ്രമാണങ്ങള്‍ അനുസരിക്കുന്നതിലെയ്ക്കും നയിക്കല്‍. ചിലപ്പോള്‍ അദ്ദേഹം സ്വയം അവതരിക്കുന്നു; പുത്രന്റെയോ ഭൃത്യന്റെയോ രൂപത്തില്‍ തന്റെ വിശ്വാസ്യനായ പ്രതിനിധിയെ ആയിരിക്കും ചിലപ്പോള്‍ അയക്കുക. ചിലപ്പോള്‍ അദ്ദേഹം യദാര്‍ത്ഥ രൂപം മറച്ചു വെച്ചുകൊണ്ടും അവതരിക്കുന്നു .
No comments:
Post a Comment