Saturday, November 14, 2009
എന്‍റെ തറവാട് ചരിതം
എന്‍റെ തറവാട് ....
ഒരുപാടു അംഗങ്ങളുള്ള ഒരു കുടുംബം .. മുത്തശ്ശന്‍ , മുത്തശ്ശി, അമ്മ, അമ്മാവന്മാര്‍, അമ്മായിമാര്‍, അവരുടെ മക്കള്‍.... അങ്ങനെ അങ്ങനെ...
ഒരു പ്രത്യേകത കൂടി ഉണ്ട്...
ദൈവീകമായ ഒരു ചൈതന്യം എന്‍റെ തറവാടിനുണ്ട്... അതെങ്ങനെ എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം.
വടശ്ശേരിക്കരയിലെ നരിക്കുഴി...ചരിത്രം ഉറങ്ങികിടക്കുന്ന മണ്ണായിരുന്നു അത് . ഈ സ്ഥലം പണ്ട് തമ്പുരാക്കന്മാരുടെ കാലത്ത് ഇവിടെ
ഒരു ആരാധനലയവും അവിടെ ത്രികാല പൂജയും നടന്നിരുന്നു. അവിടെ മൂന്നു ഗുഹാമുഖങ്ങളോടുകൂടിയ ഒരു പാറ ഉണ്ട്.ആ പാറയുടെ വലതു ഭാഗത്തായി ഒരിക്കലും വറ്റാത്ത ഒരു കുളം ഉണ്ട് , അത് ഇപ്പോഴും അങ്ങനെ തന്നെ നിലനില്ക്കുന്നു...
കാലങ്ങള്‍ക്ക് ശേഷം, " തീവെട്ടി കൊള്ളക്കാര്‍ " ഈ ക്ഷേത്രത്തെ ആക്രമിക്കുകയുണ്ടായി. ഭഗവാന്റെ പഞ്ചലോഹ വിഗ്രഹവും ആഭരണങ്ങളും മോഷ്ട്ടിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. ഇതു മനസ്സിലാക്കിയ ക്ഷേത്ര പൂജാരി വിഗ്രഹവും ആഭരണങ്ങളും എടുത്തു മേല്‍ പറഞ്ഞ ഗുഹകളില്‍ ഒന്നില്‍ മറച്ചു വച്ചു. പക്ഷെ, പൂജാരിക്ക് തന്റെ ജീവന്‍ രക്ഷിക്കാനായില്ല. ക്ഷേത്രവും അവര്‍ അതിക്രൂരമായി നശിപ്പിച്ചു.
കാലങ്ങള്‍ കടന്നു പോയി. ക്ഷേത്രാവശിഷ്ട്ടങ്ങള്‍ കാല ക്രമേണ കാടും പടലും മറച്ചുകളഞ്ഞു.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം, എന്‍റെ പൂര്‍വികര്‍ ഈ വിശേഷപ്പെട്ട സ്ഥലം ഇതൊന്നുമറിയാതെ അന്നത്തെ ഉടമയില്‍ നിന്നും വിലയ്ക്ക് വാങ്ങി.
അവരുടെ ജീവിതം വളരെ പ്രത്യേകത നിറഞ്ഞതായിരുന്നു..
[ ശേഷം അടുത്ത ലക്കത്തില്‍]
Subscribe to:
Post Comments (Atom)
No comments:
Post a Comment