
ശബരിമല മണ്ഡലകാലം ആരംഭിക്കുന്നു. ക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ധര്‍മ്മശാസ്താ ക്ഷേത്രമാണ് ശബരിമലയിലേത്. ഈ വര്‍ഷത്തെ മണ്ഡലകാലം 15.11.2008 ശനിയാഴ്ച വൈകുന്നേരം നടതുറക്കുന്നതോടുകൂടി ആരംഭിക്കുന്നു. 16.11.2008 ഞായറാഴ്ച വൃശ്ചികം 1 ആണ്. അന്നുമുതല്‍ 41 ദിവസക്കാലമാണ് മണ്ഡലകാലം. ഇതുകൂടാതെ, മലയാളമാസങ്ങളിലെ ആദ്യ അഞ്ചു ദിവസങ്ങളും വിഷുവിനുമാണ് നടതുറക്കുന്നത്. വ്രതാനുഷ്ഠാനത്തോടെ, ഇരുമുടിക്കെട്ടുമായി ശരണം വിളികളുമായി ഭക്തര്‍ മലകയറുന്നു. മറ്റുചില ഹിന്ദുക്ഷേത്രങ്ങളെ അപേക്ഷിച്ച് ഇവിടെ മതമോ ജാതിയോ ഒരു പ്രശ്നമേയല്ല. യുവതികള്‍ക്കൊഴികെ മറ്റെല്ലാ ആള്‍ക്കാര്‍ക്കും ഇവിടെ പ്രവേശനമുണ്ട്.
ചാലക്കയം വഴി പമ്പയിലെത്തി കുളിച്ച് മലകയറാം. പമ്പയില്‍ നിന്നും 4-5 കിലോമീറ്റര്‍ മലകയറ്റമുണ്ട്.
ശബരിമല തീര്‍ത്ഥാടനത്തിന് പലവിധ നിബന്ധനകള്‍ പാലിക്കേണ്ടതായിട്ടുണ്ട്.വ്രതം നോക്കണം. അതിനായി ഗുരുസ്വാമിയുടെയോ മാതാപിതാക്കളുടെയോ അനുവാദം വാങ്ങണം. മുടിയും നഖവും മുറിച്ച്, ഷേവു ചെയ്ത് കുളിക്കണം. പുതുവസ്ത്രം ധരിച്ച് തുളസിമാലചൂടി വ്രതം ആരംഭിക്കാം. വ്രതദിവസങ്ങളില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് തൊഴണം. മാലയിട്ടാല്‍ പിന്നെ അയ്യപ്പനാകുന്നു.
മുദ്രമാലാ ധാരണ മന്ത്രം
"ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്വമുദ്രാം രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം സത്യമുദ്രാം വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രഭ സത്യേന മുദ്രാം പാതു സതാപി മേ
ഗുരുദക്ഷിണ്യാ പൂര്‍വ്വം തസ്യാനുഗ്രഹകാരിണേ
ശരണാഗത മുദ്രാഖ്യം ത്വന്‍ മുദ്രാം ധാരയാമ്യഹം
ചിന്മുദ്രാം ഖേചരിമുദ്രാം ഭദ്രമുദ്രാം നമാമ്യഹം
ശബര്യാചല മുദ്രായൈ നമസ്തുഭ്യം നമോ നമ: "
വനമുദ്രാം ശുദ്വമുദ്രാം രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം സത്യമുദ്രാം വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രഭ സത്യേന മുദ്രാം പാതു സതാപി മേ
ഗുരുദക്ഷിണ്യാ പൂര്‍വ്വം തസ്യാനുഗ്രഹകാരിണേ
ശരണാഗത മുദ്രാഖ്യം ത്വന്‍ മുദ്രാം ധാരയാമ്യഹം
ചിന്മുദ്രാം ഖേചരിമുദ്രാം ഭദ്രമുദ്രാം നമാമ്യഹം
ശബര്യാചല മുദ്രായൈ നമസ്തുഭ്യം നമോ നമ: "
വ്രത ശുദ്ധി
ആസുരചിന്തകള്‍ അകലണം.സുഖഭോഗങ്ങളും ലൗകീക ജീവിതവും വെടിയണം, തിരക്കുകള്‍ മാറ്റിവച്ച് ഈശ്വരഭജനത്തിന് സമയം കണ്ടെത്തണം. അമ്പലങ്ങളില്‍ ദര്‍ശനം നടത്തണം. അമ്പലങ്ങള്‍ വൃത്തിയാക്കാനും പാവപ്പെട്ടവര്‍ക്ക് അന്നം നല്‍കാനും പാവങ്ങളെ സഹായിക്കാനും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനും തയ്യാറാവണം. മദ്യം, മാംസം തുടങ്ങിയവ വര്‍ജിക്കണം. പച്ചക്കറികളും ധാന്യങ്ങളും മാത്രം ഭക്ഷിച്ച് തറയില്‍ തടിക്കഷണം തലയണയായി ഉപയോഗിച്ച് ഉറങ്ങണം. നഗ്നപാദനായി നടക്കണം. എല്ലാ സ്ത്രീകളെയും അമ്മമാരായി കണ്ട് വണങ്ങണം. ദേഹത്തോ തലയിലോ എണ്ണതേയ്ക്കരുത്. ദുഷ്ചിന്തകള്‍ അകറ്റാനായി എല്ലായ്പോഴും ഒരു തുളസിയില കൈയില്‍ കരുതിയിരിക്കണം.ഇരുമുടി
ഇരുമുടികെട്ടിനുള്ള പ്രാധാന്യം വളരെ ഏറെ ആണ്. പഴയ കാലത്തു, സന്നിധാനത്തിലെക്കുള്ള യാത്ര അത്യധികം ദുര്‍ഘടം നിറഞ്ഞ വനത്തിലൂടെ ആയിരുന്നു. ഒരു സാഹയവും അന്നുണ്ടായിരുന്നില്ല. യാത്രക്കിടയില്‍ രാത്രികാലത്ത് ചിലയിടങ്ങളില്‍ തങ്ങേണ്ടാതായും വരും. അതുകൊണ്ട് ഇരുമുടി രണ്ടു അറകളായി തിരിച്ചിരിക്കുന്നു.മുന്‍പിലുള്ള അറ ഭാഗവാനുള്ളതും
പിറകിലുള്ളത് സ്വാമിക്കുള്ളതും. മുന്‍പിലുള്ള അറയില്‍ പൂജദ്രവ്യങ്ങളും, നെയ് നിറച്ച നാളികേരം, കദളിപ്പഴം, അവല്‍, മലര്‍, പൊരി, ചന്ദനത്തിരികള്‍, കര്‍പ്പൂരം, കല്‍കണ്ടം , വിഭൂതി, മഞ്ഞള്‍ പൊടി തുടങ്ങിയവ നിറക്കുന്നു. മുന്‍പിലുള്ള അറ തിരിച്ചറിയുന്നതിനായി 'ഓം' എന്ന അടയാളവും രേഖപെടുത്തുന്നു.
പഴയ കാലത്തു, പിറകിലുള്ള അറയില്‍ തീര്‍ഥാടകനുള്ള ആഹാര ദ്രവ്യങ്ങള്‍ നിറച്ചിരിന്നു.
രാത്രി കാലങ്ങളില്‍ ഇടത്താവളങ്ങളില്‍ ഉപയോഗിക്കുവാനുള്ള പുതപ്പും വിരിപ്പും നന്നായി മടക്കി തലയില്‍ വെച്ചു അതിന് മുകളിലാണ് ഇരുമുടി വെയ്കുന്നത്. ഇരുമുടി കെട്ട് ശിരസില്‍ ഇല്ലാതെ പതിനെട്ടാം പടി ചവിട്ടുവാന്‍ ഒരു ഭക്തര്‍ക്കും അനുവാദമില്ല. പന്തള രാജ കുടുംബാംഗങ്ങള്‍ക്ക് മാത്രമെ അതിന് അനുവാദമുള്ളൂ.
ശബരിമല യാത്രയ്ക്ക് മുമ്പ് ക്ഷേത്രത്തില്‍ വെച്ചോ പൂജാമുറിയില്‍ വെച്ചോ ഗുരുസ്വാമിയുടെ സാന്നിധ്യത്തില്‍ ഇരുമുടി ശരണമന്ത്ര ഘോഷത്തോടെ ഭക്തിപൂര്‍വ്വം നിറയ്ക്കുന്നു. ഇരുമുടികെട്ടു ശിരസില്‍ ആണ് വഹിക്കേണ്ടത്.
(തുടരും)
No comments:
Post a Comment